ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നാദോപാസന സംഗീതസഭ നാലു ദിനങ്ങളിലായി സംഘടിപ്പിക്കുന്ന സ്വാതി തിരുനാൾ നൃത്ത സംഗീതോത്സവത്തിന് തുടക്കമായി.
ടൗൺ ഹാളിൽ നടക്കുന്ന സംഗീതോത്സവം ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ ഉദ്ഘാടനം ചെയ്തു.
നാദോപാസന രക്ഷാധികാരി ടി.ആർ. രാജാമണി അധ്യക്ഷത വഹിച്ചു.
ഈ വർഷത്തെ നാദോപാസന – ഗാനാഞ്ജലി പുരസ്‌കാരം വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദനും, മൃദംഗ വിദ്വാൻ ആലപ്പുഴ ജി. ചന്ദ്രശേഖരൻ നായർക്കും, പാലക്കാട് ടി.ആർ. രാജാമണി സമ്മാനിച്ചു.
10,000 രൂപയും പ്രശംസാപത്രവും പൊന്നാടയുമാണ് പുരസ്കാരം.
കേരള കലാമണ്ഡലം ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ സ്വാതി തിരുനാൾ അനുസ്മരണം നടത്തി.
അഡ്വ. രഘുരാമ പണിക്കർ മുഖ്യാതിഥിയായി.
കൗൺസിലർ സ്മിത കൃഷ്ണകുമാർ, രാമദാസ് മേനോൻ എന്നിവർ ആശംസകൾ നേർന്നു.
നാദോപാസന പ്രസിഡന്റ് സോണിയ ഗിരി സ്വാഗതവും, ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.
Leave a Reply