സ്തനാർബുദ അവബോധ ക്ലാസ്സും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വിമ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട മെട്രോ ആശുപത്രിയിൽ സൗജന്യ സ്തനാർബുദ പരിശോധന ക്യാമ്പും അവബോധ ക്ലാസും സംഘടിപ്പിച്ചു.

മെട്രോ ആശുപത്രി മാനേജിങ് ഡയറക്ടർ ഡോ. എം.ആർ. രാജീവ് ഉദ്ഘാടനം നിർവഹിച്ചു.

അമല ആശുപത്രിയിലെ ഓങ്കോളജി വിഭാഗം പ്രൊഫ. ഡോ. അശ്വിൻ ഉമ്മൻ ഫിലിപ്പ് ക്ലാസ്സ് നയിച്ചു.

വിമ പ്രസിഡൻ്റ് ഡോ. ഉഷാകുമാരി, ഡോ. മഞ്ജുള എന്നിവർ രോഗികളെ പരിശോധിച്ചു.

വിമ സെക്രട്ടറി ഡോ. റീജ, ഐഎംഎ സെക്രട്ടറി ഡോ. അഞ്ജു, ഇമേജ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ഡോ. ഹരീന്ദ്രനാഥ്, മാനേജർ മുരളിദത്തൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *