ഇരിങ്ങാലക്കുട : ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് റോവേഴ്സ് ആന്റ് റേഞ്ചേഴ്സ് യൂണിറ്റിന്റെ ത്രിദിന സഹവാസ ക്യാമ്പ് ആരംഭിച്ചു.
നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിൻസിപ്പൽ എം.കെ. മുരളി അധ്യക്ഷത വഹിച്ചു.
സ്കൗട്ട് ഡി.സി. വാസു, റേഞ്ചേഴ്സ് ഡി.ടി.സി. ഇ.ബി. ബേബി, പ്രൊഫസേഴ്സ് അക്കാദമി ഡയറക്ടർ ഫൈസൽ പി. അബൂബക്കർ, സ്കൂൾ ഹെഡ്മിസ്ട്രസ് ടി.കെ. ലത, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ സൂരജ് ശങ്കർ, സ്റ്റാഫ് സെക്രട്ടറി സി.പി. ഷാജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എൻ.വി. വിനുകുമാർ എന്നിവർ പ്രസംഗിച്ചു.
റേഞ്ചേഴ്സ് ലീഡർ കെ.ജി. സുലോചന സ്വാഗതവും റോവേഴ്സ് ലീഡർ കെ.എ. ഷീന നന്ദിയും പറഞ്ഞു.












Leave a Reply