ഇരിങ്ങാലക്കുട : രൂപതയുടെ കീഴിലുള്ള മേഴ്സി ട്രസ്റ്റിന്റെ നേതൃത്വത്തിൽ നൽകുന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള സ്കോളർഷിപ്പ് വിതരണം ചെയ്തു.
രൂപത അധ്യക്ഷൻ മാർ പോളി കണ്ണൂക്കാടൻ വിതരണോദ്ഘാടനം നിർവഹിച്ചു.
രൂപതയിലെ 56 ഇടവകകളിൽ നിന്ന് 112 വിദ്യാർഥികളാണ് സ്കോളർഷിപ്പിന് അർഹത നേടിയത്.
ഈ സാമ്പത്തിക വർഷത്തിൽ 5,40,000 രൂപയുടെ സ്കോളർഷിപ്പ് വിതരണം ചെയ്തു.
മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ, വിദ്യാർഥി പ്രതിനിധി സ്നേഹ ബാബു പൂവത്തുശ്ശേരി എന്നിവർ പ്രസംഗിച്ചു.
ട്രസ്റ്റിന്റെ കൺവീനറും ഇൻചാർജ് വികാരി ജനറാളുമായ ജോളി വടക്കൻ സ്വാഗതവും അഡ്വൈസറി ബോർഡ് അംഗം പൗലോസ് കൈതാരത്ത് നന്ദിയും പറഞ്ഞു.
മേഴ്സി ട്രസ്റ്റ് സെക്രട്ടറി റവ. ഫാ. കിരൺ തട്ട്ല, ജോയിന്റ് സെക്രട്ടറി റവ. സി. ലിസ മേരി എഫ്.സി.സി., അഡ്വൈസറി ബോർഡ് അംഗങ്ങളായ എൻ.എം. വർഗീസ് നെടുംപറമ്പിൽ, റോസി ചെറിയാൻ വാഴപ്പിള്ളി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.
Leave a Reply