സെൻ്റ് മേരീസ് സ്കൂൾ രജത ജൂബിലി നിറവിൽ : 28ന് വാക്കത്തോൺ

ഇരിങ്ങാലക്കുട : സെൻ്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി രാസ ലഹരിക്കെതിരെ സാമൂഹിക ബോധം വളർത്തുന്നതിനും ജൂബിലി ആഘോഷ പരിപാടികളുടെ പ്രചരണത്തിനുമായി ആഗസ്റ്റ് 28ന് രാവിലെ 7 മണിക്ക് ആയിരം പേരെ പങ്കെടുപ്പിച്ചുകൊണ്ട് വാക്കത്തോൺ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പി. ആൻസൻ ഡൊമനിക് പത്രസമ്മേളനത്തിൽ അറിയിച്ചു.

വാക്കത്തോണിൽ പങ്കെടുക്കുന്നവർക്ക് ജേഴ്സിയും റിഫ്രഷ്‌മെന്റും നൽകും.

നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, ഇരിങ്ങാലക്കുട റൂറൽ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.ആർ. ബിജോയ്, ന്യൂയോർക്ക് എം.ടി.എ. റോഡ് കാർ ഇൻസ്പെക്ടർ തോമസ് ഫ്രാങ്ക്ലിൻ, ഏഷ്യൻ ഗെയിംസ് വിന്നർ പി.എച്ച്. അബ്ദുള്ള, പൂർവ്വ വിദ്യാർഥിയും സിനി ആർട്ടിസ്റ്റുമായ ക്ലെയർ ജോൺ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

സ്കൂൾ മാനേജർ റവ. ഫാ. ഡോ. പ്രൊഫ. ലാസർ കുറ്റിക്കാടൻ, ട്രസ്റ്റി തോമസ് തൊകലത്ത്, പി.ടി.എ. പ്രസിഡൻ്റ് ഷാജു ജോസ് ചിറയത്ത്, പ്രോഗ്രാം കൺവീനർ ടെൽസൻ കൊട്ടോളി, ഫിനാൻസ് കൺവീനർ ലിൻസൺ ഊക്കൻ, ജോബി അക്കരക്കാരൻ, എം.ജെ. ഷീജ, സ്റ്റാഫ് സെക്രട്ടറി ജിൻസൺ ജോർജ്ജ്, പി.ടി. ജോർജ്ജ് പള്ളൻ, ആൻ്റണി ജോൺ കണ്ടംകുളത്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *