ഇരിങ്ങാലക്കുട : സിപിഐ കാറളം ലോക്കൽ പാർട്ടി ജനറൽ ബോഡി യോഗവും കുടുംബസംഗമവും സംഘടിപ്പിച്ചു.
സിപിഐ ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ഇ.എം. സതീശൻ ഉദ്ഘാടനം ചെയ്തു.
മുൻ സംസ്ഥാന കൗൺസിൽ അംഗവും കേരള ഫീഡ്സ്
ചെയർമാനുമായ കെ. ശ്രീകുമാർ, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.എസ്. ബൈജു, ലോക്കൽ സെക്രട്ടറി എം. സുധീർദാസ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, ലോക്കൽ അസി. സെക്രട്ടറി സി.കെ. ആരോമൽ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ പാർട്ടിയിലെ മുതിർന്ന അംഗങ്ങളെയും വിദ്യാഭ്യാസ മേഖലയിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെയും ആദരിച്ചു.
തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി.












Leave a Reply