സഹോദയ കിഡ്സ് ഫെസ്റ്റ് : വിജയികൾക്ക് അനുമോദനം നൽകി

ഇരിങ്ങാലക്കുട : അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്കൂളിൽ വെച്ച് നടന്ന തൃശൂർ സെൻട്രൽ സഹോദയ കിഡ്സ് ഫെസ്റ്റിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓവറോൾ മൂന്നാം സ്ഥാനവും കാറ്റഗറി 2വിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു.

കിഡ്സ് ഫെസ്റ്റിൽ പങ്കെടുത്ത വിദ്യാർഥികൾക്കും പരിശീലനം നൽകിയ അദ്ധ്യാപകർക്കും സഹോദയ കൺവീനർമാർക്കും ശാന്തിനികേതൻ മാനേജ്മെൻ്റ് ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

വൈസ് പ്രിൻസിപ്പൽ ഗീത രവീന്ദ്രൻ, ഹെഡ്മിസ്ട്രസ്സ് സജിത അനിൽകുമാർ, കെ.ജി. ഹെഡ്മിസ്ട്രസ്സ് ഗീത നായർ എന്നിവർ സമ്മാനങ്ങൾ കൈമാറി.

അധ്യാപകനായ സി.കെ. തോമസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *