സമാശ്വാസ പദ്ധതിയുടെ കാലാവധി ജൂൺ 30 വരെ നീട്ടണം : കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : ജി.എസ്.ടി. നിയമത്തിൽ സെക്ഷൻ 128 എ പ്രകാരം സർക്കാർ പുറപ്പെടുവിച്ച സമാശ്വാസ പദ്ധതിയുടെ (ആംനസ്റ്റി സ്ക്കീം) കാലാവധി ജൂൺ 30 വരെ നീട്ടണമെന്ന് കേരള ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

മാർച്ച് 30ന് അവസാനിച്ച ഈ പദ്ധതിയുടെ ആനുകൂല്യം സാമ്പത്തിക മാന്ദ്യം അനുഭവിക്കുന്ന വ്യാപാര മേഖലയിലുള്ളവർക്ക് ഉപയോഗപ്രദമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും യോഗം ചൂണ്ടിക്കാട്ടി.

യോഗത്തിൽ പി.ആർ. രമേഷ് ബാബു അധ്യക്ഷത വഹിച്ചു.

കെ.ടി.പി.എ. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എ. ബിജു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഭാരവാഹികളായ ജില്ലാ സെക്രട്ടറി ഫ്രാൻസൺ മൈക്കിൾ, പ്രസിഡന്റ് അഡ്വ. പി. ഉണ്ണികൃഷ്ണൻ, പി.ഡി. സൈമൺ, കെ.ആർ. മുരളീധരൻ, പി.എസ്. വിത്സൻ, വി. രതീഷ്, സുഷമ മോഹൻ, ഹിത പൗലോസ് എന്നിവർ പ്രസംഗിച്ചു.

പുതിയ ഭാരവാഹികളായി
കെ.ആർ. മുരളീധരൻ (പ്രസിഡന്റ്), പി.എസ്. രമേഷ് ബാബു (സെക്രട്ടറി),
വി. രതീഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *