സംസ്കാരസാഹിതിയുടെ വികസന നിർദേശങ്ങൾ നഗരസഭയ്ക്ക് സമർപ്പിച്ചു

ഇരിങ്ങാലക്കുട : സംസ്കാരസാഹിതിയുടെ നേതൃത്വത്തിൽ ജനങ്ങളിൽ നിന്ന് സമാഹരിച്ച വികസന നിർദേശങ്ങൾ വികസന സെമിനാറിൽ വച്ച് നഗരസഭാ ചെയർമാൻ എം.പി. ജാക്സന് സമർപ്പിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നഗരസഭയുടെ വിവിധ പ്രദേശങ്ങളിൽ സംസ്കാരസാഹിതി അഭിപ്രായപ്പെട്ടികൾ സ്ഥാപിക്കുകയും ഗൂഗിൾ ഫോം വഴി ഓൺലൈൻ നിർദ്ദേശങ്ങൾ സ്വീകരിക്കുകയും, ജനങ്ങളിൽ നിന്ന് ലഭിച്ച ക്രിയാത്മകമായ ഏറ്റവും മികച്ച അഭിപ്രായങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുകയും ചെയ്തിരുന്നു.

നിയോജകമണ്ഡലം ചെയർമാൻ അരുൺ ഗാന്ധിഗ്രാം, ജനറൽ സെക്രട്ടറി ഭരത്കുമാർ പൊന്തേങ്കണ്ടത്ത്, ഭാരവാഹികളായ ടി.ജി. പ്രസന്നൻ, വിനോദ്, സുരഭി വിനോദ്, ജോസഫ് പള്ളിപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *