ശമ്പള പെൻഷൻ പരിഷ്ക്കരണ കമ്മീഷനെ ഉടൻ നിയമിക്കണം : ജൂലായ് 1 കരിദിനമായി ആചരിച്ച് കെ.എസ്.എസ്.പി.എ.

ഇരിങ്ങാലക്കുട : പെൻഷൻ പരിഷ്ക്കരണം 2024 ജൂലായ് 1 മുതൽ നടപ്പാക്കേണ്ടതായിരുന്നിട്ടും ഇതുവരെയും കമ്മീഷനെ നിയമിക്കാൻ ഒരു നടപടിയും എടുക്കാത്തതിൽ പ്രതിഷേധിച്ച് ജൂലായ് 1 കരിദിനമായി ആചരിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്കു മുമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.

വർദ്ധിച്ചു വരുന്ന വിലക്കയറ്റത്താൽ ബുദ്ധിമുട്ടുന്ന പെൻഷൻകാർക്ക് ഇടക്കാലാശ്വാസം അനുവദിക്കണമെന്നും അടിയന്തിരമായി പെൻഷൻ പരിഷ്ക്കരണ നടപടി ആരംഭിക്കണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ മാർച്ചും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്തു.

നിയോജകമണ്ഡലം പ്രസിഡൻ്റ് കമലം ടീച്ചർ അധ്യക്ഷത വഹിച്ചു.

സംസ്ഥാന കൗൺസിൽ അംഗം മുർഷിദ് ജിന്നത്ത്രാജ്, നിയോജകമണ്ഡലം സെക്രട്ടറി പി.കെ. മണി, ജില്ലാ കമ്മിറ്റി അംഗം എ.സി. സുരേഷ്, കെ.പി. മുരളീധരൻ, ഇ.ഡി. ജോസ്, കെ. വേലായുധൻ, പി.ഐ. ജോസ്, സരള, പി. വിജയലക്ഷ്‌മി, രാധ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *