ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, ചേംബർ ഓഫ് കോമേഴ്‌സ് ഇരിങ്ങാലക്കുടയുടെയും സംയുക്ത സഹകരണത്തോടെ കേന്ദ്ര ജി.എസ്.ടി. വകുപ്പ്
ചാലക്കുടി ഡിവിഷന്റെ ആഭിമുഖ്യത്തിൽ
“പുതുതലമുറ ജി.എസ്.ടി. പരിഷ്കാരങ്ങൾ” സംബന്ധിച്ച് പ്രചാരണ സെമിനാർ സംഘടിപ്പിച്ചു.
ജി.എസ്.ടി. പരിഷ്കരണവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വ്യാപാരികളെ ബോധവത്കരിക്കുന്നതിന് വേണ്ടി നടത്തിയ സെമിനാറിൽ ഇരിങ്ങാലക്കുട റേഞ്ച് സെൻട്രൽ ജി.എസ്.ടി സൂപ്രണ്ട് സജിത്കുമാർ സ്വാഗതം പറഞ്ഞു.
ചാലക്കുടി ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ബീന വാസ്, തൃശൂർ ഡിവിഷൻ അസിസ്റ്റന്റ് കമ്മീഷണർ ശശിധരൻ, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ, ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
സെൻട്രൽ ജി.എസ്.ടി. കമ്മീഷണർ ബിജു ജേക്കബിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്.












Leave a Reply