ഇരിങ്ങാലക്കുട : ബെന്നി ബഹനാൻ എം.പി.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 49,80,000 രൂപ ചിലവാക്കി നിർമ്മിച്ച വെള്ളാങ്ങല്ലൂർ പഞ്ചായത്ത് 5-ാം വാർഡിലെ പോളക്കുളം റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.
ബെന്നി ബഹനാൻ എം പി ഉദ്ഘാടനം നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് നിഷ ഷാജി മുഖ്യാതിഥിയായി.
ബ്ലോക്ക് അസിസ്റ്റന്റ് എഞ്ചിനീയർ സന്തോഷ് റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, വികസനകാര്യ കമ്മിറ്റി ചെയർമാൻ ജിയോ ഡേവിസ്, ഡിവിഷൻ മെമ്പർ അസ്മാബി ലത്തീഫ്, വാർഡ് മെമ്പർ ഷംസു വെളുത്തേരി എന്നിവർ ആശംസകൾ നേർന്നു.
Leave a Reply