ഇരിങ്ങാലക്കുട : കുവൈറ്റിലെ കെ.ഒ.സി. കമ്പനിയിലേക്ക് ഫയർ വാച്ചർ ജോലിക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കല്ലേറ്റുംകര സ്വദേശി തൈക്കൂടൻ വീട്ടിൽ അഖിലാഷിൽ നിന്നും 1,65000 രൂപ തട്ടിയ കേസിലെ പ്രതിയായ വരന്തരപ്പിള്ളി കോരനൊടി സ്വദേശി വാഴപ്പിള്ളി വീട്ടിൽ ബിനു (37) പിടിയിൽ.
ബിനു വരന്തരപ്പിള്ളി സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളാണ്.
ഇയാൾ വാഹനാപകടത്തിൽ പരിക്കുപറ്റി വീട്ടിൽ വിശ്രമിക്കുന്നതായി വിവരം ലഭിച്ചത് പ്രകാരമാണ് അറസ്റ്റ് ചെയ്തത്.
നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
ബിനു വരന്തപ്പിള്ളി, പുതുക്കാട് സ്റ്റേഷൻ പരിധികളിലായി രണ്ട് വധശ്രമക്കേസുകളിൽ ഉൾപ്പെടെ ഏഴ് ക്രമിനൽ കേസുകളിലെ പ്രതിയാണ്.
മാള സ്റ്റേഷൻ എസ് എച്ച് ഒ സജിൻ ശശി, എസ് ഐ പി.എം. റഷീദ്, ജി എസ് ഐ മുഹമ്മദ് ബാഷി, ജി എസ് സി പി ഒ വഹദ്, സി പി ഒ മാരായ ജോസഫ്, രേഷ്മ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.












Leave a Reply