ഇരിങ്ങാലക്കുട : കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിൽ കർഷകർക്ക് വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചു.
കർഷക കോൺഗ്രസ്സ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രവീൺസ് ഞാറ്റുവെട്ടി അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം ജോമി ജോൺ ഉദ്ഘാടനം നിർവ്വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യ പ്രഭാഷണം നടത്തി.
ദേവദാസ് കാട്ടൂർ, ഭാസി കാരപ്പറമ്പിൽ, സന്തോഷ് ആലുക്ക എന്നിവർ സംസാരിച്ചു.
റോയ് പൊറത്തുക്കാരൻ സ്വാഗതവും പി. ഭാസ്കരൻ നന്ദിയും പറഞ്ഞു.
Leave a Reply