ഇരിങ്ങാലക്കുട : സമസ്ത കേരള വാര്യർ സമാജം 47-ാം സംസ്ഥാന സമ്മേളനം മുൻസിപ്പൽ ടൗൺ ഹാളിൽ പത്മശ്രീ പെരുവനം കുട്ടൻ മാരാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന പ്രസിഡന്റ് പി.കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു.
കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി എം.ഡി. സി. ദേവിദാസ് വാര്യർ മുഖ്യപ്രഭാഷണം നടത്തി.
ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, ട്രഷറർ വി.വി. ഗിരീശൻ, കോർഡിനേറ്റർ എ.സി. സുരേഷ്, കൺവീനർ വി.വി. സതീശൻ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് മാതൃപൂജ, കേളി എന്നിവ നടന്നു.
ദീപശിഖ, പതാക എന്നിവയ്ക്ക് സ്വീകരണം നൽകി.
തുടർന്ന് പ്രതിനിധി സമ്മേളനം നടന്നു.
കഴകത്തെയും, അനുഷ്ഠാനത്തെയും സംരക്ഷിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
Leave a Reply