ഇരിങ്ങാലക്കുട : വേളൂക്കര പഞ്ചായത്തിലെ തുമ്പൂർ പഴയ വിഇഒ ഓഫീസ് കോമ്പൗണ്ടിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് നിർമിക്കുന്ന വനിതാ സാംസ്കാരിക കലാകായിക കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, വേളൂക്കര പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. ധനീഷ്, പ്രസന്ന അനിൽകുമാർ, വിജയലക്ഷ്മി വിനയചന്ദ്രൻ, ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ, രഞ്ജിത ഉണ്ണികൃഷ്ണൻ, ടെസ്സി ജോയ് എന്നിവർ പ്രസംഗിച്ചു.











Leave a Reply