ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിലുള്ള തൃശൂർ റൂറൽ ഫോറൻസിക് ലാബിന് ക്രിമിനൽ കേസുകളിലെ ശാസ്ത്രീയമായ അന്വേഷണങ്ങളിൽ അതിനൂതന മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനായി 68 ലക്ഷം രൂപയോളം വില വരുന്ന അത്യാധുനിക ഉപകരണങ്ങളോടു കൂടിയ പ്രത്യേക ‘മൊബൈൽ ഫോറൻസിക് വാഹനം’ അനുവദിച്ചു.
റൂറൽ ജില്ലയ്ക്ക് അനുവദിച്ച വാഹനം സംസ്ഥാന പൊലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖറിൽ നിന്ന് ഏറ്റുവാങ്ങി റൂറൽ ജില്ലാ പൊലീസ് ആസ്ഥാനത്ത് എത്തിച്ചു.
ഫിംഗർപ്രിൻ്റ് വിദഗ്ധർക്കും സയൻ്റിഫിക് ഓഫീസർമാർക്കും കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ വെച്ച് തന്നെ സമയബന്ധിതമായി തെളിവുകൾ ശേഖരിക്കുന്നതിനും പരിശോധിക്കുന്നതിനും ഈ വാഹനം സഹായമാകും.
ക്രൈം സീൻ പ്രൊട്ടക്ഷൻ/കോർഡണിംഗ് കിറ്റ്, ജനറൽ ഇൻവെസ്റ്റിഗേഷൻ കിറ്റ്, എവിഡൻസ് കളക്ഷൻ ആൻഡ് പാക്കിംഗ് കിറ്റ്, കംപ്ലീറ്റ് ഫിംഗർപ്രിൻ്റ് ലിഫ്റ്റിംഗ് കിറ്റ്, ലേറ്റന്റ് ഫിംഗർപ്രിൻ്റ്- ഡെവലപ്‌മെന്റ് കിറ്റ്, ഫുട്പ്രിൻ്റ് ആൻഡ് ടയർ പ്രിൻ്റ് കാസ്റ്റിംഗ് കിറ്റ്, ഇൻ്റൻസിറ്റി ഫോറൻസിക് ലൈറ്റ് സോഴ്സ്, ബ്ലഡ് ആൻഡ് സെമൻ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ്, ഡി.എൻ.എ. ആൻഡ് സെക്ഷ്വൽ അസ്സോൾട്ട് എവിഡൻസ് കിറ്റ്, നാർക്കോട്ടിക്സ് സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ്, എക്സ്പ്ലോസീവ് സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ്, ആഴ്സൺ ഇൻവെസ്റ്റിഗേഷൻ കിറ്റ് വിത്ത് ഗ്യാസ് ഡിറ്റക്ഷൻ, ഗൺ ഷോട്ട് റെസിഡ്യൂ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ്, ബുള്ളറ്റ് ഹോൾ സ്ക്രീനിംഗ് ആൻഡ് കളക്ഷൻ കിറ്റ് എന്നീ സജ്ജീകരണങ്ങളോടെയും സൗകര്യങ്ങളോടെയുമാണ് വാഹനം ഒരുക്കിയിട്ടുള്ളത്.
കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നും കൂടുതൽ സൂക്ഷ്മമായ തെളിവുകൾ ശേഖരിക്കുന്നതിനും അവ നഷ്ടപ്പെടാതെയും കേടുപാടുകൂടാതെയും ലാബിൽ എത്തിക്കുന്നതിനും ഈ വാഹനത്തിലെ ഉപകരണങ്ങൾ ഉദ്യോഗസ്ഥരെ സഹായിക്കും.












Leave a Reply