ഇരിങ്ങാലക്കുട : കെ.സി.വൈ.എം. സെന്റ് തോമസ് കത്തീഡ്രൽ റൂബി ജൂബിലി ആഘോഷത്തിന്റെ ഭാഗമായി മാ കെയർ ഡയഗ് ണോസ്റ്റിക്സ് & പോളി ക്ലിനിക്കിൻ്റെ സഹകരണത്തോടെ മെയ് 18ന് “റാഫ” സൗജന്യ മഹാ മെഡിക്കൽ ക്യാമ്പ് നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
രാവിലെ 9 മണി മുതൽ ഉച്ചതിരിഞ്ഞ് 2 മണി വരെ സെന്റ് മേരീസ് ഹൈസ്കൂളിൽ നടക്കുന്ന ക്യാമ്പ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും.
ജെറിയാട്രിക്സ്, ജനറൽ മെഡിസിൻ, കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപെഡിക്സ്, ന്യൂറോളജി, ഗ്യാസ്ട്രോ എൻ്ററോളജി, ഡയബറ്റോളജി, ഡയബറ്റിക് ഫുഡ്, എൻഡോക്രൈനോളജി, ഒഫ്ത്താൽമോളജി, ആയുർവേദ, യുനാനി, ഹോമിയോ, ഇ.എൻ.ടി., ഡെന്റൽ തുടങ്ങിയ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉണ്ടായിരിക്കും.
ക്യാമ്പിൽ 15ലധികം വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകും.
40 പേർക്കാണ് ഓരോ ഡിപ്പാർട്ട്മെൻ്റിലെയും ഡോക്ടർമാരെ നേരിൽ കാണാൻ അവസരം ലഭിക്കുക.
200 പേർക്ക് ഐ വിഷൻ ടെസ്റ്റും, ബോൺ മിനറൽ ഡെൻസിറ്റി ടെസ്റ്റും നടത്തും.
ഡോക്ടർമാർ നിർദ്ദേശിക്കുന്ന മരുന്നുകൾക്ക് 10% കിഴിവും ആയുർവേദ മരുന്നുകൾ തികച്ചും സൗജന്യമായും ലഭിക്കും.
സ്കാനിംഗ്, എക്സ്-റേ എന്നിവയ്ക്ക് 30% കിഴിവും ഡോക്ടർ നിർദ്ദേശിക്കുന്ന എല്ലാ ടെസ്റ്റുകൾക്കും 30 മുതൽ 50 ശതമാനം വരെ കിഴിവും ലഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 18001203803, 9946679801, 7736908675 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
മണപ്പുറം സി.ഇ.ഒ. ജോർജ്ജ് ഡി. ദാസ്, വർക്കിംഗ് ഡയറക്ടർ ഫാ. ബെൽജിൻ കോപ്പുള്ളി, ഇരിങ്ങാലക്കുട മാകെയർ ബിസിനസ് ഹെഡ് ഐ. ജെറോം, കെ.സി.വൈ.എം. പ്രസിഡന്റ് ഗോഡ്സൺ റോയ്, കെ.സി.വൈ.എം. ആനിമേറ്റർ ജോസ് മാമ്പിള്ളി, പ്രോഗ്രാം കൺവീനർ സഞ്ജു കൂരാൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Leave a Reply