ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട മണ്ഡലം കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.
കെപിസിസി മുൻ ജനറൽ സെക്രട്ടറി എം.പി. ജാക്സൺ ഉദ്ഘാടനം നിർവഹിച്ചു.
മണ്ഡലം പ്രസിഡന്റ് അബ്ദുൾ ഹഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് പ്രസിഡന്റ് സോമൻ ചിറ്റേത്ത്, നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാർലി, കൗൺസിലർമാരായ സുജ സഞ്ജീവ്കുമാർ, സിജു യോഹന്നാൻ, ജസ്റ്റിൻ ജോൺ, ബിജു പോൾ അക്കരക്കാരൻ, ബ്ലോക്ക് ഭാരവാഹികളായ ജോസഫ് ചാക്കോ, വിജയൻ ഇളയേടത്ത്, മണ്ഡലം ഭാരവാഹിയായ ധർമ്മരാജൻ, എം.എസ്. ദാസൻ, സനൽകുമാർ, ഡിൻ ഷഹീദ്, എ.സി. സുരേഷ്, കുര്യൻ ജോസഫ്, അഡ്വ. പി.ജെ. തോമസ്, സൗമ്യ പ്രദീപ് എന്നിവർ നേതൃത്വം നൽകി.
Leave a Reply