ഇരിങ്ങാലക്കുട : സെൻ്റ് ജോസഫ്സ് കോളെജിൽ സൈക്കോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “മ്യൂസിക് ആൻഡ് മൂവ്മെൻ്റ് തെറാപ്പി” എന്ന പേരിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
തൃശൂരിലെ ഐ.എ.എൻ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റീഹാബിലിറ്റേഷൻ ആൻഡ് റിസർച്ചിലെ കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് എയ്ഞ്ചൽ റോയ് മുഖ്യാതിഥിയായി.
സെൽഫ് ഫിനാൻസിംഗ് വിഭാഗം കോർഡിനേറ്റർ ഡോ. സിസ്റ്റർ റോസ് ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു.
സൈക്കോളജി വിഭാഗം മേധാവി ഡോ. രമ്യ ചിത്രൻ ആശംസകൾ നേർന്നു.
വിദ്യാർഥികളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനുള്ള സന്ദേശങ്ങളാൽ സമ്പന്നമായിരുന്നു വർക്ക്‌ഷോപ്പ്.











Leave a Reply