ഇരിങ്ങാലക്കുട : മലപ്പുറം, പ്രിയദർശിനി ആർട്സ് ആൻഡ് സയൻസ് കോളെജ്, പ്രൊഫഷണൽ സോഷ്യൽ വർക്ക് അസോസിയേഷനുമായി സഹകരിച്ച് നടത്തിയ ”മെറാക്കി” എന്ന നാഷണൽ കോൺഫറൻസിലും സ്റ്റുഡൻ്റ്‌സ് മീറ്റിലും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജ് സോഷ്യൽ വർക്ക് വിഭാഗം വിദ്യാർഥികൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി.
അസിസ്റ്റന്റ് പ്രൊഫസർമാരായ റോസ്മോൾ ഡാനി, ഡോ കെ ആർ വന്ദന എന്നിവർ ടീമിനെ നയിച്ചു.
”മാനസിക ആരോഗ്യ പ്രശ്നങ്ങളും ആത്മഹത്യ പ്രതിരോധവും : തിരിച്ച് വരവും സപ്പോർട്ട് സംവിധാനവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്.
ഇതിൽ ഇന്ത്യയിലുടനീളമുള്ള വിവിധ കോളെജുകൾ പങ്കെടുത്തു.
ക്രൈസ്റ്റ് കോളെജിലെ സോഷ്യൽ വർക്ക് വിദ്യാർഥികൾ വ്യത്യസ്ത വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
തീം ഡാൻസ്, തെരുവ് നാടകം, സ്പോട് ഡാൻസ് എന്നീ മത്സരങ്ങളിൽ ഒന്നാം സ്ഥാനവും, ഫോട്ടോ ഗ്രാഫി, എമെർജിങ് സോഷ്യൽ വർക്കർ എന്നീ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും നേടിയാണ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.
ഈ അക്കാഡമിക് വർഷത്തിൽ രണ്ടാമത്തെ ഓവറോൾ ചാമ്പ്യൻഷിപ്പാണ് സോഷ്യൽവർക്ക് ഡിപ്പാർട്മെന്റ് നേടുന്നത്.
വിദ്യാർഥികളെ പ്രിൻസിപ്പൽ ഫാ ഡോ ജോളി ആൻഡ്രൂസ് അഭിനന്ദിച്ചു.
Leave a Reply