ഇരിങ്ങാലക്കുട : മണ്ഡലത്തിലെ പ്രഥമ ടൂറിസം ഡെസ്റ്റിനേഷനായ മുരിയാട് പഞ്ചായത്തിലെ പൊതുമ്പുചിറയോരം ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ത്രി ഡോ. ആര്‍. ബിന്ദു ഉദ്ഘാടനം ചെയ്തു.
ചില്‍ഡ്രന്‍സ് പാര്‍ക്കും, ബോട്ടിംഗും അടങ്ങുന്ന മൂന്നാം ഘട്ടം 2026 മാര്‍ച്ച് മാസത്തില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
മന്ത്രി ഡോ. ആര്‍. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് ചില്‍ഡ്രന്‍സ് പാര്‍ക്കും, വിവിധ സ്ഥാപനങ്ങളുടെ സി.എസ്.ആര്‍. ഫണ്ട് ഉപയോഗിച്ച് ബോട്ടിംഗും നടപ്പിലാക്കും.
ഉദ്ഘാടന ചടങ്ങില്‍ മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ്, വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സൺ സരിത സുരേഷ്, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.യു. വിജയന്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, മണി സജയന്‍, നിജി വത്സന്‍, വേളൂക്കര പഞ്ചായത്ത് അംഗങ്ങളായ പി.എസ്. ലീന, വിബിന്‍ തുടിയത്ത്, ജില്ലാ പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സനൽകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എം. ശാലിനി, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ ബിന്ദു സതീശന്‍, പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയര്‍ സിമി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Leave a Reply