ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിലെ വികസനത്തിന്റെ അഞ്ചാണ്ടുകളുടെ സാക്ഷ്യപത്രമായ “മുരിയാടിന്റെ മുഖശ്രീ” മന്ത്രി ഡോ. ആർ. ബിന്ദു പ്രകാശനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് ജെ. ചിറ്റിലപ്പള്ളി അധ്യക്ഷത വഹിച്ചു
പൊതുഭരണം ആധുനികവത്‌ക്കരിക്കുന്ന മൊബൈൽ ആപ്പ്, വാർഡ്‌തോറും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങൾ, ചാറ്റ് ബോട്ട്, ഡിജി മുരിയാട്, ഗ്രീൻ മുരിയാട്, ക്ലീൻ മുരിയാട്, ജീവധാര, ഉയിരെ, ടൂറിസ്സം, ഗ്രാമവണ്ടി, മൊബൈൽ ക്രിമിറ്റോറിയം, പ്ലാൻ്റ് ഹെൽത്ത് ക്ലിനിക്ക്, കൃഷി ഉപകേന്ദ്രം, ബഡ്‌സ് സ്‌കൂൾ, വാട്ടർ എം.ടി.എം., വനിത ഫിറ്റ്നസ് സെൻ്റർ, വെൽനസ് സെൻ്റർ, ഷീ ഹെൽത്ത്, വയോമന്ദസ്‌മിതം, കലാഗ്രാമം, പ്രാണാ ഡയാലിസിസ് പദ്ധതി തുടങ്ങി ജനകീയ സംവാദങ്ങളിലൂടെ രൂപപ്പെട്ട നിർവ്വഹണത്തിന്റെ നിർണ്ണായക ഘട്ടങ്ങളുടെ സാക്ഷ്യപത്രമാണ് “മുരിയാടിൻ്റെ മുഖശ്രീ”.
പ്രകാശന ചടങ്ങിൽ
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രതി ഗോപി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സരിത സുരേഷ്, കെ.യു. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, നിഖിത അനൂപ്, സെക്രട്ടറി ഇൻചാർജ് പി.ബി. ജോഷി തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply