ഇരിങ്ങാലക്കുട : എടത്തിരുത്തി പല്ല ഫ്രണ്ട്സ് ആർട്ട്സ് ആൻ്റ് സ്പോർട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണ്ണമെന്റിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ച് പൈനൂർ, പല്ല, കല്ലുംകടവ് പ്രദേശത്തെ മുന്നൂറോളം വിദ്യാർഥികൾക്ക് സൗജന്യമായി പുസ്തകങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
ഫ്രണ്ട്സ് ക്ലബ്ബ് ചെയർമാൻ ഷെമീർ എളേടത്ത് അധ്യക്ഷത വഹിച്ചു.
ഇന്ത്യാ ആഫ്രിക്ക ട്രേഡ് കമ്മീഷണറും സി.പി. ട്രസ്റ്റ് ചെയർമാനുമായ സി.പി. സാലിഹ് ഉദ്ഘാടനം നിർവ്വഹിച്ചു.
തുടർന്ന് നാട്ടിക ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തന ക്ലാസ്സ് ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥരായ അൻസാർ, ഫെബിൻ എന്നിവർ നയിച്ചു.
ഫ്രണ്ട്സ് ക്ലബ്ബ് കൺവീനർ സുജിത്ത് വടശ്ശേരി, വാർഡ് അംഗം പി.എച്ച്. ബാബു, മണപ്പുറം ഗ്രൂപ്പ് സി.എസ്.ആർ. ഹെഡ്ഡ് ശില്പ ട്രീസ സെബാസ്റ്റ്യൻ, പി.എ. അസീസ്, ഉമർ കടവിൽ, സുനിൽ അരയംപറമ്പിൽ, സുദർശനൻ എന്നിവർ പ്രസംഗിച്ചു.
സി.ജെ. രജീഷ്, പി.കെ. സുരേഷ്, കെ.ആർ. ഷൈൻ, പി.എം. ഷാനവാസ് എന്നിവർ നേതൃത്വം നൽകി.
Leave a Reply