ഇരിങ്ങാലക്കുട : കാട്ടൂരിലെ മുനയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ പണി ഉടൻ ആരംഭിക്കണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് കാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 23ന് രാവിലെ 10 മണിക്ക് കാട്ടൂരിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും.
കഴിഞ്ഞ യു ഡി എഫ് സർക്കാരിന്റെ കാലത്ത് 24 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്ത മുനയം റഗുലേറ്റർ കം ബ്രിഡ്ജിന്റെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്ന് കേരള കോൺഗ്രസ് ആരോപിച്ചു.
ചടങ്ങിൽ പാർട്ടി കാട്ടൂർ മണ്ഡലം പ്രസിഡൻ്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിക്കും.
കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ മുൻ കേരള സർക്കാർ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്യും.
Leave a Reply