ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻ.എസ്.എസ് യൂണിറ്റ് 20 & 49, ജൂലൈ 29നും 30നും റിജുവനേറ്റ്, ‘വെയ്സ്റ്റ് ടു ആർട്ട് ’എന്ന ആശയത്തോടെ രണ്ടുദിവസത്തെ കരകൗശല പ്രദർശനം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് സ്റ്റേറ്റ് എൻ.എസ്.എസ് സെൽ മുന്നോട്ട് വെച്ച ‘സഫലം 2025’ എന്ന പദ്ധതിയുടെ ഭാഗമായ ‘റിജുവനേറ്റ്’ ക്രാഫ്റ്റ് എക്സിബിഷനിൽ
മാലിന്യവസ്തുക്കളിൽ നിന്ന് നിർമ്മിച്ച കരകൗശലവസ്തുക്കളാണ് പ്രദർശിപ്പിച്ചിരുന്നത്.
പുനരുപയോഗത്തിന്റെ പ്രാധാന്യവും പരിസ്ഥിതി ബോധവത്കരണവും മുൻനിർത്തി സംഘടിപ്പിച്ച പ്രദർശനത്തിൽ,പ്ലാസ്റ്റിക് ബോട്ടിലുകൾ, പഴയ ന്യൂസ്‌പ്പേപ്പറുകൾ, പഴയ തുണികൾ, കാർഡ്ബോർഡ്, സിഡികൾ തുടങ്ങിയവ പുനരുപയോഗിച്ച് എൻ.എസ്.എസ് വളണ്ടിയേഴ്സ് നിർമ്മിച്ച വസ്തുക്കൾ കാഴ്ചക്കാരിൽ കൗതുകം നിറച്ചു.
കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി. കെ. നാരായണൻ പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
സ്റ്റേറ്റ് എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ.ആർ.എൻ അൻസർ, തൃശൂർ ജില്ല എൻ. എസ്. എസ് കോർഡിനേറ്റർ രഞ്ജിത്ത്, ക്രൈസ്റ്റ് കോളെജ് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ്, മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രോഗ്രാം ഓഫീസർ ഡോ. അനുഷ മാത്യു, അസി. പ്രൊഫ. വി.പി ഷിന്റോ എന്നിവരുടെ സാന്നിധ്യത്തിൽ പ്രദർശനം ആരംഭിച്ചു.
രണ്ട് ദിവസം നീണ്ടുനിന്ന പ്രദർശനത്തിലൂടെ വളണ്ടിയേഴ്സ്, പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക കൂടിയാണ് ചെയ്തത്.
Leave a Reply