ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ കലാ സാഹിത്യ സാംസ്കാരികോത്സവം വർണ്ണക്കുടയുടെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരം ബഹുജന പങ്കാളിത്തം കൊണ്ടും സൃഷ്ടിവൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
പ്രകൃതിയുടെ വിവിധ ഭാവങ്ങളും, സമകാലിക വിഷയങ്ങളും വര്‍ണവൈവിധ്യങ്ങളോടെ മത്സരാർത്ഥികൾ കാന്‍വാസിലേക്ക് പകര്‍ത്തിയപ്പോള്‍ അത് കാഴ്ചക്കാര്‍ക്കും വിരുന്നായി.
ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളെജിൽ നടന്ന ചിത്രരചനാ മത്സരത്തിൽ കോളെജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബ്ലെസ്സി മുഖ്യാതിഥിയായി.
വർണ്ണക്കുട കോർഡിനേറ്റർമാരായ ശ്രീലാൽ, പി ആർ സ്റ്റാൻലി, ദീപ ആൻ്റണി, അസീന ടീച്ചർ, സത്യപാലൻ മാസ്റ്റർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.
23ന് തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വർണ്ണക്കുട സാഹിത്യോത്സവം ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ അരങ്ങേറും.
വൈകീട്ട് 5 മണിക്ക് മുനിസിപ്പൽ മൈതാനിയിൽ വർണ്ണക്കുടയ്ക്ക് കൊടിയേറും.
തുടർന്ന് സ്നേഹസംഗീതം, ദീപജ്വാല, വർണ്ണമഴ എന്നിവയും ഉണ്ടായിരിക്കും.
Leave a Reply