ഇരിങ്ങാലക്കുട : മാനവരാശിക്ക് മഹത്തരമായ മാതൃകയാണ് ആദിത്തിന്റെ കുടുംബം സമ്മാനിച്ചതെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന്‍ പറഞ്ഞു.
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആദിത്ത് സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണിയാടന്‍.
2015 ആഗസ്റ്റ് 15ന് നടന്ന അപകടത്തെ തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആദിത്തിന്റെ ആറ്
അവയവങ്ങളാണ് ദാനം ചെയ്തത്.
ഹൃദയം സ്വീകരിച്ചത് കസാക്കിസ്ഥാനിലെ ദില്‍നാസ് എന്ന പെണ്‍കുട്ടിയാണ്.
അസുഖത്തെ അതിജീവിച്ച് ആദിത്തിന്റെ ഹൃദയവുമായി 10 വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും ഇന്നും വളരെ ആരോഗ്യത്തോടെ ജീവിക്കുന്ന ദില്‍നാസ് ആദിത്തിന്റെ കുടുംബത്തിന്റെ കാരുണ്യത്തിന്റെ നേര്‍സാക്ഷ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡൻ്റ് സി.ജെ. ആന്റോ അധ്യക്ഷത വഹിച്ചു.
സോണ്‍ ചെയര്‍മാന്‍ ഹാരിഷ് പോള്‍ മുഖ്യാതിഥിയിരുന്നു.
സാന്ത്വന സദന്‍ മദര്‍ സിസ്റ്റര്‍ ബിന്‍സി, ലയണ്‍സ് ഡിസ്ട്രിക്ട് കോർഡിനേറ്റര്‍ ഷാജന്‍ ചക്കാലക്കല്‍, സെക്രട്ടറി ഷാജു കണ്ടംകുളത്തി, ട്രഷറര്‍ കെ.എ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Reply