ഇരിങ്ങാലക്കുട: കനത്ത മഴയിൽ കാറളം ഒന്നാം വാർഡിൽ നന്തി സങ്കേതത്തിൽ താമസിക്കുന്ന കുരുതുകുളങ്ങര വീട്ടിൽ ജോഷിയുടെ ഓടിട്ട വീട് തകർന്നു.
രാവിലെ 8 മണിയോടെയാണു സംഭവം. ജോഷിയും ഭാര്യ ഗ്ലിന്റയും മാത്രമാണ് വീടിനകത്തുണ്ടായിരുന്നത്.
വീടിന്റെ മേൽക്കൂരയുടെ മരത്തടികൾ വീണ് ഇരുവർക്കും പരിക്കേറ്റു. ഗ്ലിന്റയുടെ തലയ്ക്കാണു പരിക്കേറ്റത്. ഇരുവരെയും കരാഞ്ചിറ മിഷൻ ആശുപതിയിൽ പ്രവേശിപ്പിച്ചു.
മക്കളായ ഹെലിന, ഹെന്റ്റി, ഹേബ്രോ എന്നിവർ ഈ സമയം വീടിനുള്ളിലുണ്ടായിരുന്നില്ല. ബുധനാഴ്ച ഉണ്ടായ ശക്തമായ കാറ്റിൽ കാറളം കിഴുത്താണിയിലും വേളൂക്കര പഞ്ചായത്തിൽ പട്ടേപ്പാടത്തും മരങ്ങൾ വീണ് ഗതാഗതം തടസപ്പെട്ടു.
ഇരിങ്ങാലക്കുയിൽ നിന്നു അഗ്നിരക്ഷാസേനാംഗങ്ങൾ എത്തിയാണ് റോഡിൽനിന്നു മരങ്ങൾ നീക്കം ചെയ്തത്.
Leave a Reply