മലയാറ്റൂർ രാമകൃഷ്ണൻ സർഗ്ഗധനനായ ബഹുമുഖ പ്രതിഭ : ഇ എം സതീശൻ

ഇരിങ്ങാലക്കുട : സാംസ്കാരിക കേരളം തീർച്ചയായും വിസ്മരിച്ചു കൂടാത്ത സർഗ്ഗധനനായ ബഹുമുഖ പ്രതിഭയായിരുന്നു മലയാറ്റൂർ രാമകൃഷ്ണൻ എന്ന് ഇ എം സതീശൻ.

യുവകലാസാഹിതി ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിച്ച മലയാറ്റൂർ രാമകൃഷ്ണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളി മനസ്സിൽ നിസ്വരുടേയും പീഡിതരുടേയും കാവലാളായി കമ്യൂണിസ്റ്റ് – പുരോഗമന ശക്തികൾ ഉയർന്നുവരാൻ കെ പി എ സിയും ദീർഘകാലം കെ പി എ സിയുടെ അമരക്കാരനായ തോപ്പിൽഭാസിയും വഹിച്ച പങ്കും അദ്ദേഹം ഓർമ്മപ്പെടുത്തി.

അഡ്വ രാജേഷ് തമ്പാൻ അധ്യക്ഷത വഹിച്ചു.

സമ്മേളനത്തിൽ മലയാറ്റൂർ പുരസ്കാര ജേതാവായ കെ ഉണ്ണികൃഷ്ണനെ യുവകലാസാഹിതി ജില്ലാ സെക്രട്ടറി സോമൻ താമരക്കുളം ആദരിച്ചു.

കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, യുവകലാസാഹിതി സെക്രട്ടറി വി പി അജിത്കുമാർ, ജോയിൻ്റ് സെക്രട്ടറി റഷീദ് കാറളം എന്നിവർ പ്രസംഗിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് നടന്ന വയലാർ ഗാനാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അഭിനവ് സൂരജ്, പി എസ് ദൃശ്യ, അദ്രിജ സുജിത്ത് എന്നിവരും സീനിയർ വിഭാഗത്തിൽ ഓമന ഉണ്ണി, സ്മൈലീന, ശങ്കർജി എന്നിവരും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

Leave a Reply

Your email address will not be published. Required fields are marked *