“മധുരം ജീവിതം” : ലഹരിവിരുദ്ധ ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാനവിതരണം 4ന്

ഇരിങ്ങാലക്കുട : “ലഹരിവിമുക്ത ഇരിങ്ങാലക്കുട” സാധ്യമാക്കുന്നതിന് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന
“മധുരം ജീവിതം” ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായി നടന്ന ലഹരിവിരുദ്ധ ഓണാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയകൾക്കുള്ള സമ്മാന വിതരണം നവംബർ 4ന് ഉച്ചയ്ക്ക് 2 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് നടക്കും.

നിയോജക മണ്ഡലത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, വിദ്യാർഥികൾ, പൊതുജനങ്ങൾ തുടങ്ങി നിരവധി പേർ വിവിധ മത്സരങ്ങളിൽ പങ്കെടുത്തിരുന്നു.

ലഹരിക്കെതിരെ മാത്രമല്ല സമൂഹത്തിൽ യുവജനങ്ങൾ കടന്നുപോകുന്ന എല്ലാവിധ വിപത്തുകൾക്കും എതിരായിട്ടുള്ള ബോധവൽക്കരണ പരിശ്രമങ്ങൾ കൂടി കൂട്ടി യോജിപ്പിക്കാനാണ് ‘മധുരം ജീവിതം’ സ്പെഷ്യൽ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

യുവജനങ്ങൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഹിംസാത്മകമായ പ്രവർത്തനങ്ങൾക്കെതിരായി പ്രവർത്തിക്കേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടാണ് ഇത്തരം ഒരു ക്യാമ്പയിൻ ആവിഷ്കരിച്ച് നടപ്പിലാക്കുന്നത്. ജീവിതം മധുരമാണ് എന്ന് മനസ്സിലാക്കി കൊടുക്കാനും സർഗാത്മകമായ രീതിയിൽ ജീവിതത്തെ നോക്കി കാണാനും സഹായിക്കുന്ന രീതിയിലാണ് ക്യാമ്പയിൻ നടത്തുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *