മഞ്ജുളാദിനാഘോഷം നടത്തി

ഗുരുവായൂർ: സമസ്ത കേരള വാര്യർ സമാജം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മഞ്ജുളാദിനാഘോഷം നടത്തി.

മഞ്ജുളാൽത്തറയിൽ വിളക്കു വെപ്പ്, കേളി, എന്നിവയോടെ നടത്തിയ നാമജപ ഘോഷയാത്ര സമാജം അക്ഷയ ഹാളിൽ സമാപിച്ചു.

തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനം സമാജം സംസ്ഥാന പ്രസിഡൻ്റ് പി.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡൻ്റ് കെ.വി. രാധാകൃഷ്ണ വാര്യർ അധ്യക്ഷത വഹിച്ചു.

റിട്ട. പ്രിൻസിപ്പൽ പ്രൊഫ. പി.എം. രമ മുഖ്യപ്രഭാഷണം നടത്തി.

സമാജം ജനറൽ സെക്രട്ടറി വി.വി. മുരളീധര വാര്യർ, നഗരസഭ കൗൺസിലർ കൃഷ്ണപ്രിയ, വി. വേണുഗോപാൽ, വി.വി. സതീശൻ, സി. ചന്ദ്രശേഖരൻ, പി.കെ. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *