പൈതൃക ക്വിസ് മത്സരം : തുടർച്ചയായി മൂന്നാം വർഷവും ഭാരതീയ വിദ്യാഭവന് മിന്നും വിജയം

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ ട്രസ്റ്റ്‌ ഫോർ ആർട്ട്‌ ആൻഡ് കൾച്ചറൽ ഹെറിറ്റേജ് സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച പൈതൃക ക്വിസ് മത്സരത്തിൽ തുടർച്ചയായി മൂന്നാം വർഷവും ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ ശ്രീഹരി സി. നായർ, കെ.എസ്. നന്ദകിഷോർ എന്നിവർ ജേതാക്കളായി.

ഇരുവരും ദേശീയതലത്തിലേക്ക് യോഗ്യത നേടി.

ഇന്ത്യയുടെ കല, സംസ്കാരം, പൈതൃകം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു പ്രശ്നോത്തരി മത്സരം.

Leave a Reply

Your email address will not be published. Required fields are marked *