ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ കാട്ടൂർ, കാറളം പഞ്ചായത്തുകളിലെ റോഡ് വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 10.5 ലക്ഷം രൂപ ചെലവഴിച്ച് കാറളം പഞ്ചായത്തിലെ രണ്ട് റോഡുകളുടെ നവീകരണം പൂർത്തിയായി.
കാറളം പഞ്ചായത്തിലെ കിഴുത്താണിയിൽ 4.5 ലക്ഷം രൂപ ചെലവഴിച്ച് കാട്ടിക്കുളം ലിങ്ക് റോഡും 6 ലക്ഷം രൂപ ചെലവഴിച്ച് എ.കെ.ജി ലിങ്ക് റോഡും മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ഇതോടെ പ്രദേശവാസികളുടെ ദീർഘകാല ആവശ്യമായ സഞ്ചാര സൗകര്യം യാഥാർത്ഥ്യമായി.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി കാട്ടൂർ പഞ്ചായത്തിലും 70 ലക്ഷം രൂപ ചെലവിൽ രണ്ട് റോഡുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
45 ലക്ഷം രൂപ ചെലവിൽ ഇല്ലിക്കാട് – ഡെയ്ഞ്ചർ മൂല റോഡിന്റെയും 25 ലക്ഷം രൂപ ചെലവിൽ മധുരംപ്പിള്ളി – മാവുംവളവ് ലിങ്ക് റോഡിന്റെയും നിർമ്മാണോദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു.
Leave a Reply