തൃശൂർ അതിരൂപത പ്രോലൈഫ് ജൂബിലി അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ : തൃശൂർ അതിരൂപത പ്രോലൈഫ് സമിതിയുടെ സിൽവർ ജൂബിലി അവാർഡുകൾ പ്രഖ്യാപിച്ചു.

അച്ചടി മാധ്യമ അവാർഡ് സെബി മാളിയേക്കലിനും (ദീപിക, തൃശൂർ) ദൃശ്യ മാധ്യ അവാർഡ് ടി.വി. ഷെക്കെയ്‌നക്കുമാണ്.

മികച്ച ആതുര ശുശ്രൂഷ സ്ഥാപനത്തിനുള്ള അവാർഡിന് തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളെജും വിദ്യാഭ്യാസ സ്ഥാപന അവാർഡിന് തൃശൂർ നിർമലമാത സെൻട്രൽ സ്‌കൂളുമാണ് അർഹരായത്.

ജീവൻ്റെ മൂല്യവും മഹത്വവും പ്രഘോഷിക്കുന്നതിൽ മാധ്യമരംഗത്തും ആതുര ശുശ്രൂഷ, വിദ്യാഭ്യാസ രംഗങ്ങളിലും നൽകിയ സമഗ്ര സംഭാവനകളെ കണക്കിലെടുത്താണ് അവാർഡുകൾ നൽകുന്നതെന്ന് കെ.സി.ബി.സി. അതിരൂപത പ്രോലൈഫ് സമിതി ഡയറക്‌ടർ ഫാ. ഫ്രാൻസിസ് ട്വിങ്കിൾ വാഴപ്പിള്ളി, പ്രസിഡന്റ് ജെയിംസ് ആഴ്ച്ചങ്ങാടൻ എന്നിവർ അറിയിച്ചു.

ഡിസംബർ 21ന് തൃശൂർ വ്യാകുല മാതാവിൻ ബസിലിക്ക ഹാളിൽ നടക്കുന്ന അതിരൂപത പ്രോലൈഫ് സിൽവർ ജൂബിലി പൊതുസമ്മേളനത്തിൽ വച്ച് സി.ബി.സി.ഐ. പ്രസിഡന്റും ആർച്ച് ബിഷപ്പുമായ മാർ ആൻഡ്രൂസ് താഴത്ത് അവാർഡുകൾ സമ്മാനിക്കും.

ചടങ്ങിൽ പ്രോലൈഫ് സമിതി മുൻ ഡയറക്ട‌ർമാരെയും ഭാരവാഹികളെയും വലിയ കുടുംബങ്ങളെയും ആദരിക്കും.

Leave a Reply

Your email address will not be published. Required fields are marked *