ഇരിങ്ങാലക്കുട : തുമ്പൂർ സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ “വിത്തും കൈക്കോട്ടും” എന്ന പേരിൽ നടത്തുന്ന ഞാറ്റുവേലച്ചന്തയുടെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീയരങ്ങ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വേളൂക്കര പഞ്ചായത്ത് അംഗം രഞ്ജിത ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.
രമിത സുധീന്ദ്രൻ, ആമിന അബ്ദുൾഖാദർ, ജോളി മാത്യു എന്നിവർ സംസാരിച്ചു.
വിവിധ സ്ത്രീ ശാക്തീകരണ സംഘടനകൾ അവതരിപ്പിച്ച തിരുവാതിരക്കളി, ഒപ്പന, നൃത്തനൃത്ത്യങ്ങൾ തുടങ്ങിയവ ചടങ്ങിൻ്റെ മാറ്റു കൂട്ടി.












Leave a Reply