തൃശൂർ : ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായി വിയ്യൂർ സെൻട്രൽ ജയിലിൽ സംഘടിപ്പിച്ച ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ “തിരുത്ത് 2025” സമാപിച്ചു.
ഐ.എം. വിജയനെ കുറിച്ചുള്ള ഡോക്യു ഫിക്ഷൻ “കാലാ ഹിരൺ” (കറുത്ത മാൻ) പ്രദർശിപ്പിച്ചു.
തുടർന്ന് വിജയനും സംവിധായകൻ ചെറിയാൻ ജോസഫും തടവുകാരുമായി സംവദിച്ചു.
കറുപ്പ് എപ്പോഴെങ്കിലും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് “കറുത്ത മുത്ത്” എന്ന വിളിയെ താൻ ഇഷ്ടപ്പെടുന്നു അതുകൊണ്ടാണ് ഫുട്ബോളിലെ ഒരേയൊരു രാജാവായ പെലെയുമായി തന്നെ താരതമ്യപ്പെടുത്തുന്നത് എന്നായിരുന്നു വിജയൻ്റെ മറുപടി.
വിജയൻ്റെ സഹ കളിക്കാരനായിരുന്ന മാർട്ടിൻ മാത്യൂസ്, ചെറിയാൻ ജോസഫ്, നന്ദകുമാർ, അഖിൽ രാജ്, ബേസിൽ, ഷാജി സൈമൺ എന്നിവർ പ്രസംഗിച്ചു.
ജയിലിലെ ശില്പികൾ തീർത്ത തടിയിലെ ബൂട്ടും ചിരട്ടയിൽ തീർത്ത ഫുട്ബോളും അടങ്ങിയ മൊമെന്റോ സൂപ്രണ്ട് കെ. അനിൽകുമാർ ഐ.എം. വിജയന് സമ്മാനിച്ചു.
Leave a Reply