ഇരിങ്ങാലക്കുട : ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വിരോധത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കൊടകര സ്വദേശി ചെങ്ങിനിയാടൻ വീട്ടിൽ ക്രിസ്റ്റി (35) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊടകര വല്ലാടിപ്പാടം ചെങ്ങിനിയാടൻ വീട്ടിൽ ബിജു ദേവസ്സിയും അനുജൻ ബിന്റോ ദേവസ്സിയും ഗൾഫിൽ നടത്തുന്ന കമ്പനിയിലെ ജോലിയിൽ നിന്ന് ക്രിസ്റ്റിയെ പിരിച്ച് വിട്ടതിലുള്ള വിരോധത്തിലാണ് ക്രിസ്റ്റി ബിന്റോ ദേവസ്സിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 10 മണിയോടെ വല്ലപ്പാടിയിലുള്ള ഇവരുടെ വീടിന്റെ കോമ്പൗണ്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതി ബിന്റോ ദേവസ്സിയെ കത്തി കൊണ്ട് കുത്തി ഗുരുതരമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ക്രിസ്റ്റിക്കെതിരെ കൊടകര സ്റ്റേഷനിൽ നിലവിൽ 2 കേസുകൾ കൂടിയുണ്ട്.
സ്റ്റേഷൻ ഇൻസ്പെക്ടർ പി.കെ. ദാസ്, സബ്ബ് ഇൻസ്പെക്ടർ സുരേഷ്, എ.എസ്.ഐ.മാരായ ബിനു പൗലോസ്, ഷീബ, എസ്.സി.പി.ഒ.മാരായ ദിലീപ് കുമാർ, പ്രതീഷ്, അജി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Leave a Reply