ഇരിങ്ങാലക്കുട : കായിക ഭൂപടത്തിൽ എടതിരിഞ്ഞിയുടെ പേര് വജ്രശോഭയോടെ എഴുതി ചേർത്ത അൽക്കേഷ് രാജിനെ ആദരിച്ച് എഐവൈഎഫ്.
കഴിഞ്ഞ സന്തോഷ് ട്രോഫിയിൽ കേരളത്തിൻ്റെ ഗോൾ വല കാത്ത് കേരളത്തിന് കിരീടം നേടിയെടുക്കാനും കഴിഞ്ഞ ദിവസം അവസാനിച്ച സുപ്പർ ലീഗ് കേരളയിൽ താൻ പ്രതിനിധീകരിക്കുന്ന കണ്ണൂർ ടീമിന് കിരീടം നേടി കൊടുക്കാനും സാധിച്ചത് അൽക്കേഷിൻ്റെ കരിയറിലെ സുവർണനിമിഷങ്ങളാണ്.
എടതിരിഞ്ഞി കാക്കാത്തിരുത്തി സ്വദേശി വിജയരാജൻ്റെയും ഓമനയുടെയും മകനായ അൽക്കേഷ് രാജ് സാധാരണ കുടുംബ സാഹചര്യങ്ങളിൽ നിന്ന് കളിച്ചു വളർന്ന് നിരന്തര പരിശ്രമവും കഠിനാദ്ധ്വാനവും കൊണ്ടാണ് ഫുട്ബോളിലെ തൻ്റെ ഇഷ്‌ട മേഖലയിൽ വിജയം കൈവരിച്ചത്.
തൻ്റെ നാട്ടിലെ വളർന്ന് വരുന്ന കായിക പ്രതിഭകളെ പിന്തുണ കൊടുത്ത് പ്രോത്സാഹിപ്പിക്കാനും അൽക്കേഷ് മനസ് കാണിക്കാറുള്ളത് കായികതാരമെന്ന നിലയിൽ അൽക്കേഷിൻ്റെ ആത്മാർഥതയുടെ പ്രതികമായാണ് നോക്കിക്കാണുന്നത് എന്നും കൂടുതൽ ഉയരങ്ങളിലേക്ക് വിജയ പതാക പാറിച്ച് അൽക്കേഷിൻ്റെ കായിക ജീവിതം മഹനീയമാകട്ടെ എന്നും എഐവൈഎഫ് എടതിരിഞ്ഞി മേഖല ഭാരവാഹികൾ പറഞ്ഞു.
മേഖല കമ്മിറ്റിയുടെ ഉപഹാരം പാർട്ടി ലോക്കൽ സെക്രട്ടറി ഇൻ ചാർജ്ജ് മുരളി മണക്കാട്ടുംപടി അൽക്കേഷിന് സമ്മാനിച്ചു.
15-ാം വാർഡ് മെമ്പർ സംഗീത സുരേഷ് പൊന്നാട അണിയിച്ചു.
വി.ആർ. രമേഷ്, കെ.പി. കണ്ണൻ, വി.ആർ. അഭിജിത്ത്, പി.എസ്. കൃഷ്ണദാസ്, വിഷ്ണു ശങ്കർ, ഇ.എസ്. അഭിമന്യു, വി.പി. ബിനേഷ്, ഗിൽഡ, സുധാകരൻ കൈമപറമ്പിൽ, പി.സി. സുരേഷ്, വി.ഡി. യാദവ്, അൻഷാദ്, അൽക്കേഷിൻ്റെ സഹോദരൻ അമൽരാജ് എന്നിവർ നേതൃത്വം നൽകി.












Leave a Reply