ഇരിങ്ങാലക്കുട : കർഷകരിൽ നിന്നും വിള ഇൻഷുറൻസ് തുക അടക്കാൻ പണം വാങ്ങിയതിന് കർഷക സംഘങ്ങൾ രശീതി നൽകണമെന്ന് ഭാരതീയ ജനതാ കർഷകമോർച്ച ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.
ആർ 320 നമ്പർ ചെമ്മണ്ട കായൽ പുളിയംപാടം കർഷക സഹകരണസംഘം പോലുള്ള സ്ഥാപനങ്ങളിൽ നിന്ന് രശീതികൾ നൽകുന്നില്ലെന്നാണ് കർഷകമോർച്ചയുടെ പരാതി.
ഇത് സംബന്ധിച്ച് കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് സോമൻ പുളിയത്തുപറമ്പിൽ സഹകരണ സംഘം രജിസ്ട്രാർക്ക് പരാതി നൽകിയിട്ടുണ്ട്.
മുൻകാലങ്ങളിൽ വിള ഇൻഷുറൻസ് പ്രീമിയം അടയ്ക്കാതെ കർഷകരെ വഞ്ചിച്ച സംഭവത്തിൽ കർഷക മോർച്ച സമരം നടത്തിയിരുന്നു.
ബി ജെ പി മണ്ഡലം സെക്രട്ടറി രാജൻ കുഴുപ്പുള്ളി, കർഷകമോർച്ച കാറളം പഞ്ചായത്ത് പ്രസിഡന്റ് രവി കല്ലട, ഇരിങ്ങാലക്കുട മണ്ഡലം കർഷക മോർച്ച സെക്രട്ടറി സുശിദാംബരൻ എന്നിവർ പ്രസംഗിച്ചു.
Leave a Reply