ഇരിങ്ങാലക്കുട : മസ്കറ്റിലെ വാദി കബീറിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് കരുവന്നൂർ കുടറത്തി വീട്ടിൽ തങ്കപ്പൻ മകൻ പ്രദീപ് (39) മരിച്ചു.
കളിസ്ഥലത്ത് വെച്ച് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട പ്രദീപിനെ റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി കൊച്ചിയിലേക്കുള്ള ഒമാൻ എയറിൽ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
മാതാവ് : തങ്ക
ഭാര്യ : നീതുമോൾ
Leave a Reply