കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവർക്കുള്ള പരിശീലനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തും ആനന്ദപുരം സാമൂഹികാരോഗ്യ കേന്ദ്രവും സംയുക്തമായി ചേർന്ന് ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2025- 2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോളോസ്റ്റമി ശസ്ത്രക്രിയ നടത്തിയവർക്കുള്ള പരിശീലനം സംഘടിപ്പിച്ചു.

ആനന്ദപുരം ഇ.എം.എസ്. ഹാളിൽ വെച്ച് നടന്ന പരിശീലനം ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ്‌ ടി.ജി. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു.

മുരിയാട് പഞ്ചായത്ത് പ്രസിഡന്റ്‌ സരള വിക്രമൻ അധ്യക്ഷത വഹിച്ചു.

തുടർന്ന് ഗുണഭോക്താക്കൾക്കായി കോളോസ്റ്റമി കിറ്റും സ്നേഹോപഹാരവും ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർമാരായ കെ.യു. വിജയൻ, ബിന്ദു വർക്കി കാരാത്രക്കാരൻ, പ്രസീന സജയൻ എന്നിവർ ചേർന്ന് നൽകി.

മുരിയാട് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.എം. ജോൺസൺ, മുരിയാട് പഞ്ചായത്ത്‌ മെമ്പർ ഷീജ മോഹനൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

മണി സജയൻ സ്വാഗതവും ആനന്ദപുരം സി.എച്ച്.സി. സൂപ്രണ്ട് ഡോ. കെ.കെ. ശ്രീവത്സൻ നന്ദിയും പറഞ്ഞു.

തുടർന്ന് കോളോപ്ലാസ്റ്റ് സ്റ്റോമ ട്രെയിനർ സന്തോഷ്‌ ആൽബി ഗുണഭോക്താക്കൾക്കുള്ള സ്റ്റോമ കെയർ പരിശീലനം നൽകി.

Leave a Reply

Your email address will not be published. Required fields are marked *