കൊരട്ടിയിൽ ഇരുചക്ര വാഹനമിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ട സംഭവം : നിർത്താതെ പോയ വാഹനവും ഡ്രൈവറും പിടിയിൽ

ഇരിങ്ങാലക്കുട : ഒക്ടോബർ 14ന് വൈകീട്ട് 6.45ഓടെ കൊരട്ടി ജംഗ്ഷനു സമീപം വെച്ച് ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന മുരിങ്ങൂർ ആറ്റപ്പാടം സ്വദേശി കൂട്ടാലപ്പറമ്പിൽ വീട്ടിൽ ഷാജുവിനെ (54) ഇടിച്ചിട്ട് നിർത്താതെ പോയ കേസിൽ വാഹനം ഓടിച്ച ആളും, ഇടിച്ച വാഹനവും പോലീസിൻ്റെ പിടിയിൽ.

ചാലക്കുടി ധന്വന്തരി മഠത്തിൽ വിഷ്ണു സായ് (25) എന്നയാളാണ് പിടിയിലായത്.

അപകടത്തിൽ വലതു കാൽമുട്ടിനു താഴെയും, വലതു നെഞ്ചിനു താഴെയും തലയിലും ഗുരുതരമായി പരിക്കേറ്റ ഷാജു മരണപ്പെട്ടിരുന്നു.

കൊരട്ടി സ്റ്റേഷൻ എസ്എച്ച്ഒ അമൃത് രംഗൻ, ഗ്രേഡ് എ എസ് ഐ പി.എൻ. ഷീബ, സിപിഒ അമൽ ആനന്ദ് എന്നിവരാണ് അന്വേഷണത്തിൽ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *