ഇരിങ്ങാലക്കുട : സിപിഐ ജില്ലാ സമ്മേളന പ്രചരണാർത്ഥം കാറളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ സമ്മേളന ലോക്കൽ സംഘാടക സമിതിയും കേരള മഹിളാ സംഘം കാറളം പഞ്ചായത്ത് കമ്മിറ്റിയും ചേർന്ന് വനിതകളുടെ കൈകൊട്ടിക്കളിയും ഫുഡ് ഫെസ്റ്റും സംഘടിപ്പിച്ചു.
താണിശ്ശേരി മാപ്പിൾ വെന്യൂ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി കെ.എസ്. ജയ ഉദ്ഘാടനം ചെയ്തു.
സിപിഐ ലോക്കൽ സെക്രട്ടറി എം. സുധീർദാസ് അധ്യക്ഷത വഹിച്ചു.
സിനിമ നാടക താരം സിജി പ്രദീപ് മുഖ്യപ്രഭാഷണം നടത്തി.
സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ് ആശംസകൾ നേർന്നു.
കേരള മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറിയും കാറളം പഞ്ചായത്ത് പ്രസിഡന്റുമായ ബിന്ദു പ്രദീപ് സ്വാഗതം പറഞ്ഞു.
സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.എസ്. ബൈജു, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കേരള മഹിളാസംഘം ജോയിന്റ് സെക്രട്ടറി അംബിക സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply