ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ പൂമംഗലം യൂണിറ്റ് കൺവെൻഷൻ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു.
കൺവെൻഷൻ ബ്ലോക്ക് പ്രസിഡന്റ് കെ.പി. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് എം.കെ. കമലമ്മ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് മെമ്പറും പെൻഷനറുമായ ജൂലി ജോയ് നവാഗതരെ അംഗത്വം നൽകി സ്വീകരിച്ചു.
എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച പെൻഷൻ കുടുംബങ്ങളിലെ വിദ്യാർഥികളെ ബ്ലോക്ക് ഖാജാൻജി ലോറൻസ് മാസ്റ്റർ മൊമെന്റോ നൽകി അനുമോദിച്ചു.
പി.സി. വിശ്വനാഥൻ, എൻ.പി. പദ്മജ ടീച്ചർ, കെ.ആർ. രാജൻ, ടി.എസ്. പവിത്രൻ, കെ.എം. ജീവനന്ദ്, യു. ചന്ദ്രശേഖരൻ, സി.വി. ആനി ടീച്ചർ, ടി.ഡി. സുധ ടീച്ചർ, ഐ.ജെ. മധുസൂദനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.
സെക്രട്ടറി വി.എ. ലാസർ സ്വാഗതവും സി. നന്ദകുമാർ നന്ദിയും പറഞ്ഞു.
Leave a Reply