ഇരിങ്ങാലക്കുട : ശമ്പള കമ്മീഷനെ ഉടൻ നിയമിക്കുക, ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുക, മെഡിസെപ് പ്രീമിയം വർധനവ് പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവി ദിനത്തിൽ സിവിൽ സ്റ്റേഷനു മുൻപിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
ജില്ല വൈസ് പ്രസിഡൻ്റ് വി.സി. കാർത്തികേയൻ ധർണ്ണ ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡൻ്റ് കെ. കമലം അധ്യക്ഷത വഹിച്ചു.
ജില്ല ജോയിൻ്റ് സെക്രട്ടറി കെ.ബി. ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന കൗൺസിൽ അംഗം എം. മൂർഷിദ്, ജില്ലാ കമ്മറ്റി അംഗം എ.സി. സുരേഷ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എസ്. അബ്ദുൾ ഹഖ്, എ.എൻ. വാസുദേവൻ, പി. സരള, ഇ.ഡി. ജോസ്, സി.ജെ. ജോയ് എന്നിവർ പ്രസംഗിച്ചു.












Leave a Reply