ഇരിങ്ങാലക്കുട : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് സായാഹ്ന സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.
കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ നടന്ന ആഘോഷപരിപാടികൾ സാഹിത്യകാരൻ രാധാകൃഷ്ണൻ വെട്ടത്ത് ഉദ്ഘാടനം ചെയ്തു.
“പാട്ടും കവിതയും” എന്ന പരിപാടി ഇരിങ്ങാലക്കുട ബാബുരാജ് ഉദ്ഘാടനം ചെയ്തു.
കാട്ടൂർ രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് ഇബ്രാഹിം, ലിഷോയ് പൊഞ്ഞനം, രാധാകൃഷ്ണൻ കിഴുത്താണി എന്നിവർ പ്രസംഗിച്ചു.
എ.വി. കൃഷ്ണകുമാർ, സുരേഷ്ബാബു കിഴുത്താണി, ഗീത എസ്. പടിയത്ത്, സുവിൻ കൈപ്പമംഗലം, ആശ യതീന്ദ്രദാസ്, വിജയൻ ചിറ്റേക്കാട്ടിൽ, സിന്ധു മാപ്രാണം, ജാസ്മിൻ പൊഞ്ഞനം, രതി കല്ലട എന്നിവർ പാട്ടും കവിതകളും അവതരിപ്പിച്ചു.
തുടർന്ന് മധുരവിതരണം, ഭാഷാ പ്രതിജ്ഞ, ദീപാലങ്കാരം എന്നിവയും അരങ്ങേറി.












Leave a Reply