ഇരിങ്ങാലക്കുട : കാട്ടുങ്ങച്ചിറയിൽ കിണറ്റിൽ വീണ ചിറയിൽ വീട്ടിൽ ഹീരലാലിന്റെ സഹോദരി മെഹരുന്നീസ(62)യ്ക്ക് രക്ഷകരായി ഇരിങ്ങാലക്കുട അഗ്നിരക്ഷാസേന.
കിണറ്റിൽ വീണ മെഹരുന്നിസയെ അഗ്നിരക്ഷാസേന എത്തുംവരെ സഹോദരൻ ഹീരലാൽ കിണറ്റിലിറങ്ങി പിടിച്ചു കിടന്നു.
സേന ഉദ്യോഗസ്ഥനായ അനീഷ് ആണ് കിണറ്റിലിറങ്ങി നെറ്റിന്റെയും റോപ്പിന്റെയും സഹായത്താൽ ഇരുവരെയും കരയ്ക്ക് കയറ്റിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുധന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജയൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ദിലീപ്, ശ്രീജിത്ത്, ശിവപ്രസാദ്, സന്ദീപ്, മണികണ്ഠൻ, ഹോം ഗാർഡ്മാരായ ജൈജോ, ലിസ്സൻ, സുഭാഷ് എന്നിവരും രക്ഷാദൗത്യത്തിൽ ഉണ്ടായിരുന്നു.












Leave a Reply