കാൽനട പ്രചരണ ജാഥ സമാപിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാരിൻ്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, കേന്ദ്രസർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികൾ അവസാനിപ്പിക്കുക, സിവിൽ സർവീസിനെ സംരക്ഷിക്കുക, വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ തകർക്കാനുള്ള നീക്കം തടയുക, വർഗ്ഗീയതയെ ചെറുക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട മേഖലയിൽ സംഘടിപ്പിച്ച മേഖല പ്രചരണ കാൽനട ജാഥ സമാപിച്ചു.

സമാപന സമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ. കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു.

സിഐടിയു ഏരിയ സെക്രട്ടറി കെ.എ. ഗോപി അധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ജാഥാ ക്യാപ്റ്റനുമായ ആർ.എൽ. സിന്ധു, ജാഥാ വൈസ് ക്യാപ്റ്റൻ ഡോ. നിഷ എം. ദാസ് എന്നിവർ പ്രസംഗിച്ചു.

കെ.എസ്.ടി.എ. സംസ്ഥാന കമ്മിറ്റി അംഗം ദീപ ആൻ്റണി നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *