ഇരിങ്ങാലക്കുട : എം.എ.എസ്. കോളെജ് മമ്പാട് വച്ച് നടന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വനിത ഇന്‍റര്‍സോണ്‍ സെപക് ടാക്രോ ചാമ്പ്യൻഷിപ്പിൽ ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളെജ് ഓവര്‍ഓള്‍ ചാമ്പ്യന്മാരായി.
ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ തൃശൂർ സെന്‍റ് മേരീസ് കോളെജിനെ തോല്‍പ്പിച്ചാണ് സെൻ്റ് ജോസഫ്സ് കിരീടം ചൂടിയത്.
ദേവഗിരി സെൻ്റ് ജോസഫ്സ് കോളെജ് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സമ്മാനദാനം കോളെജ് പ്രിൻസിപ്പൽ ഡോ. ടി.പി. അലിക്കുട്ടി നിര്‍വഹിച്ചു.
കോളെജ് കായിക വകുപ്പ് മേധാവി റഫീഖ് വിജയികളെ അഭിനന്ദിച്ച് സംസാരിച്ചു.












Leave a Reply